മാന്നാർ: ശ്രീനാരായണ ഗുരുദേവൻ്റെ 172-ാം മത് ജയന്തിയോടനുബന്ധിച്ച് ഗുരുവസന്തോത്സവം 2026 ൻ്റെ രണ്ടാം ദിവസമായ ആഗസ്റ്റ് 17 ചിങ്ങം 1 ന് തിങ്കൾ രാവിലെ 10 മണിയ്ക്ക് ഗുരുശ്രീ കർഷക ശ്രേഷ്ഠ പുരസ്ക്കാര സമർപ്പണവും കാർഷിക സെമിനാറും നടക്കും. ചടങ്ങുകളുടെ ഉദ്ഘാടനം ചെന്നിത്തല തൃപ്പെരുന്തുറ 3553-ാം നമ്പർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവഹിക്കും. ......
പാങ്ങോട് ആർമി പബ്ലിക് സ്കൂളിന്റെ 2026–27 അധ്യയന വർഷത്തെ സ്ഥാനാരോഹണ ചടങ്ങും അക്കാദമിക് ടോപ്പർ അവാർഡുകളും ഇന്ന് (05 ഓഗസ്റ്റ് 2026) സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർമി പാങ്ങോട് സൈനിക കേന്ദ്ര മേധാവിയും ആർമി പബ്ലിക് സ്കൂൾ ചെയർമാനുമായ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം അക്കാദമിക് ടോപ്പർമാരുടെ മികച്ച നേട്ടങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും ചെയ്തു. ......
മേടം: കാര്യങ്ങളിൽ വിജയവും മത്സരങ്ങളിൽ നേട്ടവും പ്രതീക്ഷിക്കാം. നിയമപരമായ വിഷയങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും.......
ന്യൂഡൽഹി: ആഗോള കാലാവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കുന്ന 'സൂപ്പർ എൽനിനോ' പ്രതിഭാസം വരും മാസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ ലോകം അനുഭവിച്ചത് പ്രതിഭാസത്തിന്റെ തുടക്കം മാത്രമാണെന്നും, ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ എൽനിനോ പൂർണ ശക്തിയിലെത്തുന്നതോടെ കടുത്ത ഉഷ്ണതരംഗം, വരൾച്ച, കാട്ടുതീ, അതിശക്തമായ മഴ, വെള്ളപ്പൊക്കം തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വർധിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
"എൽനിനോ നമ്മുടെ വീട്ടുപടിക്കൽ എത്തിയതല്ല, വീടിനുള്ളിലേക്ക് കടന്ന് ചൂട് കൂട്ടിക്കൊണ്ടിരിക്കുകയാണ്" എന്നായിരുന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചത്. ......
തിരുവനന്തപുരം : നാട്ടകം ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ ഉടന്‍ നല്‍കും. ശമ്പളം, ഇ.പി.എഫ്. എന്നിവയുടെ കുടിശ്ശിക ഭാഗികമായി നല്‍കുന്നതിനും ബാക്കി തുക കമ്പനിയുടെ പ്രവര്ത്തനാവശ്യങ്ങള്ക്കുമായാണ് അനുവദിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും ഒരുമിച്ച് പാർലമെന്റിൽ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി ഓഗസ്റ്റ് 17-ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
മുൻ ഖത്തർ പ്രവാസി ക്യൂപ്പ് കെയർ ഫൗണ്ടർ (1998 - 2008 )കാന്തിലാ ട്ട് അബ്ദുസത്താർ നാട്ടിൽ നിര്യാതനായി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത് ഭാര്യ സഫിയ സത്താർ തൈക്കണ്ടി പറമ്പ്, മക്കൾ: സിയാദ് ,സജാദ്, സാക്കി, (മൂവരും ഖത്തർ) മരുമക്കൾ: റിസ്ലിൻ, നിലോഫർ, ആയിഷ.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കോയ, അബ്ദുൽ റസാഖ്. ......
കൊച്ചി: രാജ്യത്തുടനീളം കുറഞ്ഞ നിരക്കില്‍ ഭവനവായ്പകളും എം.എസ്.എം.ഇ പ്രോപ്പര്‍ട്ടി ഈടിന്മേലുള്ള വായ്പയും ലഭ്യമാക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡുമായി കൈകോര്‍ത്ത് പിരമല്‍ ഫിനാന്‍സ് ലിമിറ്റഡ്.
പിരമല്‍ ഫിനാന്‍സിന്റെ വായ്പാ ശേഷിയും വിതരണ ശൃംഖലയും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഉപഭോക്തൃ വ്യാപ്തിയും വിപണിയിലെ ശക്തമായ സാന്നിധ്യവും പുതിയ പങ്കാളിത്തത്തിന് കൂടുതല്‍ കരുത്ത് പകരും. രാജ്യത്തെ നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭവനവായ്പ ലഭ്യമാകുന്നതിനും ചെറുകിട സംരംഭകര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനും പുതിയ പങ്കാളിത്തം സഹായിക്കും. ......
ദുബായ്: യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക്സ്-വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജെബൽ അലി വ്യവസായ മേഖലയ്ക്ക് സമീപം ബുധനാഴ്ച പുലർച്ചെ തുടർച്ചയായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജെബൽ അലി പോർട്ടിനും സമീപ വ്യവസായ മേഖലയ്ക്കും സമീപത്തായി ഏകദേശം 20 മിനിറ്റിനിടെ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനങ്ങൾക്ക് പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ......